ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു


മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മൂന്നു മലയാളികളില്‍ ഒരാള്‍ മരിച്ചു.


കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയായ ആബിദ് കുട്ടി(27)യാണ് ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ അസ്രി ബീച്ചിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ആബിദ് കുട്ടിക്കും സുഹൃത്തുക്കളായ പയ്യോളി സ്വദേശി റാഫി ലത്തീഫ്, ബാലുശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവര്‍ക്കും പരുക്കേറ്റത്.
ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷം മറ്റൊരു വാഹനത്തിലും ഇടിച്ചുമറിയുകയായിരുന്നു. വാഹനം ഓടിച്ച മുഹമ്മദ് സാലിക്ക് നിസാര പരുക്കുകള്‍ മാത്രമാണുള്ളത്. റാഫി ലത്തീഫ് ഇതേ ആശുപത്രിയില്‍ തന്നെ സുഖം പ്രാപിച്ചുവരികയാണ്.




Sharing is Caring