വേനല്‍ കനത്തു, തൊഴില്‍ സമയത്തില്‍ മാറ്റം; നിയമലംഘകരെ പിടികൂടാന്‍ സ്ക്വാഡ്

കോഴിക്കോട്: വേനല്‍ കടുത്തിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം ക്രമീകരിക്കുകയാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ബാബു കാനപ്പളളി അറിയിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുകയും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാഹചര്യവും ഉള്ളതിനാലാണിത്. ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുളള സമയത്തിനുളളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.

രാവിലെയും ഉച്ചയ്ക്കുശേഷവുമുളള മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചിരിക്കുന്നു എന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. സെക്യൂരിറ്റി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെയില്‍ ഏല്‍ക്കാതെ ജോലി ചെയ്യുന്നതിനുളള സൗകര്യം ഒരുക്കി നല്‍കേണ്ടതാണ്. ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കുതിന് അസി. ലേബര്‍ ഓഫീസര്‍മരുടെ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജോലി പൂര്‍ണ്ണമായി നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുതാണെന്നും ലേബര്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0495 2370538.

Spread the love

Leave a Reply

Your email address will not be published. Required fields are marked *