ഷുഹൈബ്​ വധം: എന്ത്​ കൊണ്ട്​ ആയുധം കണ്ടെടുത്തില്ലെന്ന്​ കോടതി

കൊച്ചി: മട്ടന്നൂരിലെ യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം എന്ത്​ കൊണ്ട്​ കണ്ടെടുത്തില്ലെന്ന്​ ഹൈകോടതി. ഷുഹൈബ്​ വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ മാതാപിതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ്‌ ​ കോടതിയില്‍ നിന്ന്​ ഇൗ പരാമര്‍ശമുണ്ടായത്​. പൊലീസിനകത്ത്​ ചാരന്‍മാര്‍ ഉണ്ടെന്ന കണ്ണൂര്‍ എസ്​.പിയുടെ പരാമര്‍ശവും കോടതി പരിഗണനക്കെടുത്തു.

ഷുഹൈബ്​ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ പിതാവ്​ സി.പി മുഹമ്മദ്​, മാതാവ്​ എസ്​.പി റസിയയുമാണ്​ ഹരജി സമര്‍പ്പിച്ചത്​. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്​റ്റിസ്​ കെമാല്‍ പാഷയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്​ ഹരജി പരിഗണിക്കുന്നത്​.

ഷുഹൈബ്​ വധത്തില്‍ സി.ബി.ഐ അന്വേഷണം നടത്താനാവില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്​തമാക്കിയിരുന്നു. കുടുംബത്തിന്​ നിലവിലുള്ള അന്വേഷണത്തില്‍ തൃപ്​തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.ഇതിന്​ പിന്നാലെ നിലവിലെ അന്വേഷണത്തില്‍ തൃപ്​തിയില്ലെന്നും സി.ബി.ഐ. അന്വേഷണത്തിനായി സമരം നടത്താന്‍ തയാറാണെന്ന്​ ഷുഹൈബി​​​​െന്‍റ പിതാവ്​ പറത്തത്​. ഷുഹൈബ്​ വധത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ യു.ഡി.എഫും തീരുമാനിച്ചിരുന്നു. ഇതി​​​​െന്‍റ ഭാഗമായാണ്​ ഇന്ന്​ ഹരജി സമര്‍പ്പിച്ചത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *