വെസ്റ്റ് ഇന്‍ഡീസിന് അടുത്ത ലോകകപ്പ് നേടാനുള്ള സമയമായി: ജേസണ്‍ ഹോള്‍ഡര്‍

ഹരാരെ: വെസ്റ്റ് ഇന്‍ഡീസിന് അടുത്ത ലോകകപ്പ് നേടാനുള്ള സമയമായെന്ന് സ്കിപ്പര്‍ ജേസണ്‍ ഹോള്‍ഡര്‍. ലോകകപ്പ് നേട്ടത്തില്‍ മൂന്നാമതൊന്ന് ചേര്‍ക്കാനുള്ള അവസരാമാണിതെന്നും വലങ്കയ്യന്‍ ഫാസ്റ്റ് ബൗളറായ ഹോള്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

ട്വന്റി20 ക്രിക്കറ്റില്‍ ഞങ്ങള്‍ നന്നായി കളിക്കുന്നുണ്ട്. വനിതാ ക്രിക്കറ്റിലും അണ്ടര്‍ 19 ക്രിക്കറ്റിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എനിക്ക് തോന്നുന്നത് അടുത്ത ലോകകപ്പ് ജയിക്കാനുള്ള സമയം ഞങ്ങള്‍ക്കായി എന്നാണ്. ഹോള്‍ഡര്‍ പറഞ്ഞു. 2016ലെ ട്വന്റി20 ലോകകപ്പ് വിജയവും, ആ വര്‍ഷത്തെ തന്നെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് വിജയവും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1975-79 വര്‍ഷങ്ങളിലെ ലോകകപ്പ് ജേതാക്കള്‍ക്ക് പക്ഷെ പിന്നീടുള്ള പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഏകദിനത്തില്‍ ടീമിന് ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് ഞങ്ങള്‍ക്കറിയാം എന്നാല്‍ അതില്‍ നിന്ന് പുറത്ത് വന്ന് ലോകകപ്പ് യോഗ്യത നേടുന്ന വിധത്തില്‍ ടീമിനെ മാറ്റിയെടുക്കും, ഹോള്‍ഡര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1970-90 കാലഘട്ടത്തില്‍ ടെസ്റ്റിലെയും ഏകദിനത്തിലെയും ശക്തരായ ടീമായിരുന്നു വെസ്റ്റ് ഇന്‍ഡീസ്.

വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ്-ഏകദിന ടീമുകളുടെ നായകനായ ഹോള്‍ഡര്‍ 2013 ല്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. തന്റെ 23-ാം വയസ്സില്‍ ടെസ്റ്റ ടീമിന്റെ തലപ്പത്തെത്തിയ ഹോള്‍ഡര്‍ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിന്‍ഡീസ് കളിക്കാരനാണ്. 2012-14 വര്‍ഷങ്ങളില്‍ ട്വന്റി20 ലോകകപ്പും, 2004 ല്‍ ചാമ്ബ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് തുടര്‍ച്ചയായി ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യത്തെ ടീമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *