വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങി മരിച്ചു


വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങി മരിച്ചു. ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി പരിയാരത്ത് പറമ്ബിലെ തൊഴിലാളി വിശ്വഭരനാണ് (56) വെട്ടേറ്റത്. ഇയാള്‍ മരിച്ചെന്ന് കരുതിയ വെട്ടിയ താഴൂര്‍ സ്വദേശി ആന്റണി തൂങ്ങി മരിക്കുകയായിരുന്നു.
കൂലിപ്പണിക്കിടെയുണ്ടായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ വിശ്വംഭരനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശ്വംഭരന്‍ മരിച്ചുവെന്ന് ഭയന്ന് ആന്റണി തൂങ്ങിമരിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.




Sharing is Caring