കാറ്റലോണിയന്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി


കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയി അറിയിച്ചു. കാറ്റലന്‍ സര്‍ക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സ്പെയിനില്‍ നിന്ന് സ്വാന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം കാറ്റലോണിയന്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമെന്ന് പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍ അറിയിച്ചതിന് പിന്നാലെയാണ് കടുത്ത നടപടിയുമായി സ്പാനിഷ് ഭരണകൂടം മുന്നോട്ടുപോകുന്നത്.
കാറ്റലോണിയയില്‍ നിയമവാഴ്ച നടപ്പിലാക്കാനാണ് കീഴ് വഴക്കങ്ങളില്ലാത്ത നടപടിക്ക് പിന്നിലെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനൊ റജോയി വ്യക്തമാക്കി.
കാറ്റലന്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് സ്പാനിഷ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ പരിഗണനയിലാണ്. സര്‍ക്കാര്‍ തീരുമാനം ഒക്ടോബര്‍ 27 വെള്ളിയാഴ്ച സെനറ്റ് വോട്ടിനിടും. കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ സെനറ്റിന്റെ അനുമതി ആവശ്യമാണ്.




Sharing is Caring