തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ്. പ്രവർത്തകന്റെ വീട് സന്ദർശിച്ച കേന്ദ്ര മന്ത്രി അരുൺ ജയ്റ്റലിക്ക് തുറന്ന കത്തുമായി എം.ബി.രാജേഷ് എം.പി രംഗത്ത്.ബി.ജെ.പി പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന മന്ത്രി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാൻമാരിൽ കുറച്ച് പേരുടെ വീട്ടിലെങ്കിലും പോവാൻ സമയം ലഭിക്കുമോയെന്ന് താൻ അത്ഭുതപ്പെടുന്നതായി രാജേഷ് തന്റെ ഫേസ്ബുബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകന്റെ കുടുംബത്തെക്കാണാൻ താങ്കൾക്ക് സമയം ലഭിച്ചുവല്ലോ. നിങ്ങളുടെ ആശയങ്ങൾക്ക എതിരാണെങ്കിലും കേരളത്തിലെത്താൻ താങ്കൾ കാണിച്ച അർപ്പണബോധത്തെ അഭിനന്ദിക്കാതെ തരമില്ല.
ധനമന്ത്രലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും നിർണായകമായ ചുമതലയിലും രാജ്യത്തിന്റെ തെക്കേ അറ്റത്തെ സംസ്ഥാനത്തേക്കേത്താൻ താങ്കൾ വളരെയേറെ ബുദ്ധിമുട്ടി.ജി.എസ്.ടിയെ കുറിച്ചുള്ള ആശങ്ക നിലനിൽക്കുമ്പോഴും അതിർത്തിയിലെ പ്രശ്നങ്ങൾക്കിടയിലും കേരളത്തിലെത്തിയതാങ്കളെ അഭിനന്ദിക്കുന്നു. കേരളീയർ പൊതുവെ അഥിതികളെ സൽക്കരിക്കുന്നവരാണ്.ഇവിടെയെത്തുന്ന അതിഥികളെ പൂക്കൾ കൊണ്ട് ആദരവോടെയാണ് സ്വീകരിക്കുക? കല്ലുകൾ കൊണ്ടല്ല: ഭരിക്കുന്ന പാർട്ടിയുടെ നേതാവാണെങ്കിലും എതിർ പാർട്ടിയുടെ നേതാവാണെങ്കിലും ഒരേ ആതിഥ്യമര്യാദയാണ്.













