വീണ്ടും സൗദിയില്‍ ഹൂതിവിമതരുടെ ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദിയില്‍ വീണ്ടും ഹൂതിവിമതരുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ ഡ്രോണ്‍ പ്രതിരോധ സംവിധാനമുപയോഗിച്ച്‌ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. അബഹയിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താനായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്ന് അറബ് സഖ്യസേന വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു .തിങ്കളാഴ്ച രാത്രിയും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ചെറുവിമാനം ഉപയോഗിച്ച്‌ ഹൂതികള്‍ ആക്രമണം നടത്താനൊരുങ്ങി. രാത്രി 11.45ന് സൗദി സേന ഈ വിമാനം വെടിവെച്ചിടുകയായിരുന്നു. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സഖ്യസേന സ്വീകരിക്കുമെന്ന് അറബ് സഖ്യസേന വക്താവ് അറിയിച്ചിട്ടുണ്ട്.സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരി ഉള്‍പ്പടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *