താരപ്പൊലിമയിൽ മലയാളം ചിത്രം ഒരുങ്ങി; മമ്മൂട്ടി വിജയ് സേതുപതിക്കൊപ്പം നയന്‍‌താരയും


തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാരം വിജയ് സേതുപതിയുടെ അടുത്ത മലയാളം ചിത്രം ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് .ജയറാമിനൊപ്പമുള്ള ആദ്യ സിനിമ മാര്‍ക്കോണി മത്തായി റീലീസെന് ഒരുങ്ങി കഴിഞ്ഞു. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. ലാഭം, സങ്ക തമിഴന്‍, സേതുപതി 2, തുഗ്ലക്ക്, കടൈസി വ്യവസായി, സ്യേ രാ നരസിംഹ, സിന്ദുബാദ് അങ്ങനെ നിരവധി ചിത്രങ്ങള്‍.


സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍കോണി മത്തായിയാണ് വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം. ജയറാമും ആത്മിയയുമാണ് മുഖ്യവേഷത്തിലെത്തുന്ന മറ്റ് കഥാപാത്രങ്ങള്‍. ആദ്യ മലയാള ചിത്രം റിലീസിനെത്തുന്നതിന് മുമ്ബേ തന്നെ തന്റെ അടുത്ത മലയാള ചിത്രത്തിന് വിജയ് സേതുപതി സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടിയും നയന്‍താരയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലും ചിത്രം ഒരേ സമയം റിലീസ് ചെയ്യും. അടുത്ത ദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.




Sharing is Caring