അഫ്ഗാനിസ്താനെതിരേ ടോസ് നേടി ഇംഗ്ലണ്ട് ,; ബാറ്റിങ് തിരഞ്ഞെടുത്തു- Live Blog


മാഞ്ചെസ്റ്റര്‍:അഫ്ഗാനിസ്താനെതിരേ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഈ പ്രാവശ്യം കളിക്കളത്തിലിറങ്ങുന്നത്. ജെയിംസ് വിന്‍സും മോയിന്‍ അലിയും ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. അഫ്ഗാനിസ്താന്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ദവ്‌ലത് സര്‍ദാന്‍, നജീബുള്ള സര്‍ദാന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു തോല്‍വിയുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. ആറു പോയിന്റാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്.അതേസമയം കളിച്ച നാല് മത്സരങ്ങളിലും തോറ്റ ടീമാണ് അഫ്ഗാന്‍. ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിച്ച അഫ്ഗാന്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല.
മത്സരത്തിന്റെ തത്സമയ വിവരണങ്ങള്‍ വായിക്കാം




Sharing is Caring