വീട്ടുജോലിക്കാരി എങ്ങനെ അമ്മയാകുമെന്ന് പനീര്‍‌ശെല്‍‌വം


വീട്ടുജോലിക്കാരി എങ്ങനെ അമ്മയായി മാറുമെന്ന് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍‌വം. എക്കാലത്തും ജയലളിതയുടെ കൂടെ നിരവധിപേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരെല്ലാം അമ്മയായി എങ്ങനെ മാറുമെന്നും അദ്ദേഹം ചോദിച്ചു.


ശശികല പറയുന്നത് തമിഴ്ജനതയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമാണോയെന്നും പനീര്‍‌ശെല്‍‌വം ചോദിച്ചു. അമ്മയുടെ കൂടി എന്നും താനുണ്ടായിരുന്നെന്നും ശത്രുക്കളെ നേരിടാന്‍ താന്‍ ഒറ്റയ്ക്ക് മതിയെന്ന ശശികലയുടെ പ്രസ്താവനയ്ക്കാണ് പനീര്‍ശെല്‍വം മറുപടി നല്‍കിയിരിക്കുന്നത്.


വേണമെങ്കില്‍ നേരത്തേ തന്നെ മുഖ്യമന്ത്രിക്കസേര ലഭിക്കുമായിരുന്നു. ഇപ്പോള്‍ പനീര്‍ശെല്‍വം പാര്‍ട്ടിയെ വഞ്ചിക്കുകയാണ്. മുഖ്യമന്ത്രിയായ ശേഷം പനീര്‍ശെല്‍വം ഡിഎംകെയുമായി ഒത്തുകളിച്ചു മുന്നോട്ട് പോകാന്‍ തുടങ്ങിയപ്പോഴാണ് തനിക്ക് രംഗത്തിറങ്ങേണ്ടി വന്നതെന്നുമാണ് കഴിഞ്ഞ ദിവസം ശശികല പറഞ്ഞത്.



Sharing is Caring