അമല പോളിനൊപ്പം ആര്…?സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഫോട്ടോ

സംവിധായകൻ വിജയുമായി വേർപിരിഞ്ഞ് നിൽക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി അമല പോൾ.വേർപിരിയലിനു ശേഷവും താരം സിനിമയിൽ സജീവമാണ്.

ക‍ഴിഞ്ഞ ദിവസം താരം ഒരു ഫോട്ടോ പോസ്റ്റു ചെയ്തു.ആ ഫോട്ടോയിലെ പുരുഷൻ ആരാണെന്നാണ് പാപ്പരാസികൾ ഇപ്പോൾ അന്വേഷിക്കുന്നത്.തോളോടു തോൾ ചേർന്നാണ് ഇരുവരുടേയും സെൽഫി.

ജീവിതം സുന്ദരമാണെന്ന കരുതുന്ന ഒരാളാണ് താനെന്ന് മുന്‍പ് അമല പോള്‍ വ്യക്തമാക്കിയിരുന്നു. അത് കരഞ്ഞും സഹിച്ചും തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള അമലയുടെ കാഴ്ചപ്പാടിന് വിഘാതം സംഭവിക്കുമെന്ന ഘട്ടത്തിലാണ് താരം സ്വതന്ത്രയായത്.ഇനിയുളള തീരുമാനങ്ങൾ സൂക്ഷിച്ചേ എടുക്കൂ എന്നും അമല വ്യക്തമാക്കിയുന്നു.എന്തായാലും പുതിയ ഫോട്ടോ സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു ക‍ഴിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *