വീടിന്റെ ചുമരില്‍ ഇത്തരം അടയാളങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കണം


നിങ്ങളുടെ വീടിന്റെ പുറത്തെ ഭിത്തിയിലോ തൂണുകളിലോ ഇതുപോലുള്ള അടയാളങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കുക. പെട്ടെന്നുതന്നെ അത് അവിടെ നിന്നും നീക്കണം. കാരണം നിങ്ങളുടെ വീട് മോഷ്ടാക്കളുടെ നീരിക്ഷണത്തിലാണ്. പത്തനംതിട്ട എസ്.പിയുടേതെന്ന പേരില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്ത ഈ ചിത്രവും മുന്നറിയിപ്പും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.


മോഷ്ടാക്കള്‍ ഉപയോഗിക്കുന്ന രഹസ്യ അടയാളങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഓരോ അടയാളത്തിനും ഓരോ അര്‍ഥങ്ങള്‍. അതില്‍ ഒരു അടയാളം സൂചിപ്പിക്കുന്നത് കവര്‍ച്ചയ്ക്ക് ഈ വീട് നല്ലതാണെന്നും മറ്റൊന്ന് ഈ വീട്ടില്‍ മോഷണം നടത്തുന്നത് അപകടമാണെന്നും വേറൊന്ന് മോഷ്ടിക്കാന്‍ ഇവിടെയൊന്നുമില്ലെന്നും സൂചിപ്പിക്കുന്നു.




Sharing is Caring