കള്ളപ്പണം കണ്ടെത്താന്‍ രാജ്യവ്യാപകമായി ഇന്‍കം ടാക്സ് റെയ്ഡ്


രാജ്യത്തു നിന്നും 500,1000 നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ റെയ്ഡ്. കള്ളപ്പണം കണ്ടെത്താനാണ് റെയ്ഡ്.


ഡല്‍ഹി, മുംബയ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ കണക്കില്‍ പെടാത്ത പണം സൂക്ഷിച്ചിട്ടുള്ളതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് റെയ്ഡ്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.


ജൂവലറികളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ഹവാല ബന്ധമുള്ള വ്യവസായികളുടെ സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. എല്ലാ സ്ഥലങ്ങളിലും ഒരേ സമയമാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ റെയിഡിനെത്തിയത്.



Sharing is Caring