വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിക്കുനേരെ തെരുവ് നായയുടെ ആക്രമണം


കോഴിക്കോട്: പൂളക്കടവിൽ വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിക്കുനേരെ തെരുവ് നായയുടെ ആക്രമണം. പൂളക്കടവ് സ്വദേശി റാഷിദിന്റെ മകള്‍ ഫാത്തിമയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വീടിനു പുറക് വശത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് തെരുവ് നായ കുഞ്ഞിനെ ആക്രമിച്ചത്. കരച്ചിൽ കേട്ട് ഓടിയെത്തിയ കുഞ്ഞിൻറെ അമ്മ ചൂലെടുത്ത് നായയെ അടിച്ചോടിക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് പ്രാഥമിക പരിശോധന നൽകി.




Sharing is Caring