നവംബര്‍ ഒന്നുമുതല്‍ റേഷന്‍കടകള്‍ അടച്ചിടും

സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം ration-shop-jpg-image-588-322നടത്തുമെന്ന് ഓള്‍ കേരള റിട്ടെയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി നെല്ലൂര്‍ പറഞ്ഞു.

ഓള്‍ കേരള റിട്ടെയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍, റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നി സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം.

റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള എട്ടു മാസത്തെ കമ്മീഷന്‍ കുടിശിക തീര്‍ത്തുനല്‍കുക, ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സമരത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ താലൂക്ക് സപ്ലെഒാഫിസുകളിലേക്കും റേഷന്‍ വ്യാപാരികള്‍ മാര്‍ച്ച് നടത്തും.

കടകള്‍ അടച്ച് സമരം നടത്തുമെങ്കിലും പുതിയ റേഷന്‍കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പരാതി പരിഹാര നടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *