നെസ്റ്റ് ഗ്രൂപ്പിന് നാല് ദേശീയ പുരസ്കാരങ്ങള്‍

800x480_image59553248ഇലക്‌ട്രോണിക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (എല്‍സിന) ഏര്‍പ്പെടുത്തിയ സംരംഭകത്വ പുരസ്കാരത്തിന് കൊച്ചി ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍. ജഹാംഗീര്‍ അര്‍ഹനായി. മികച്ച സാങ്കേതിക വിദ്യയില്‍ നിലവാരമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും കയറ്റുമതിയിലും നെസ്റ്റ് ഗ്രൂപ്പ് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്കാരം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഇലക്‌ട്രോണിക്സ് വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജന്‍ എന്‍. ജഹാംഗീറിന് പുരസ്കാരം സമ്മാനിച്ചു.
ജഹാംഗീറിനുള്ള മികച്ച സംരംഭകത്വ പുരസ്കാരത്തിന് പുറമേ, നെസ്റ്റ് ഗ്രൂപ്പിന്റെ കാക്കനാട് സ്പെഷ്യല്‍ ഇക്കണോമിക്സ് സോണിലെ എസ്.എഫ്.ഒ ടെക്നോളജീസിന് ഏറ്റവും കൂടുതല്‍ കയറ്റുമതി ഉത്പാദന അളവിലും ഗുണമേന്മയിലുമുള്ള നേട്ടം, മാനുഫാക്ചറിംഗ് രംഗത്തെ മികവ് എന്നിവയ്ക്കും പുരസ്കാരങ്ങള്‍ ലഭിച്ചു.ഫൈബര്‍ ഒപ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണവും കയറ്റുമതിയുമായി 1990ല്‍ ഒരു യൂണിറ്റുമായി പ്രവര്‍ത്തനമാരംഭിച്ച നെസ്റ്റ് ഗ്രൂപ്പ് കൊച്ചി, ബാംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി 15 യൂണിറ്റുകളായി വളര്‍ന്നു. വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ്, ഫുഡ് ആന്‍ഡ് ബിവറേജ് തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *