വിവാഹ രജിസ്ട്രേഷന് പരസ്യ നോട്ടീസിന് നിര്‍ബന്ധിക്കുന്നത് ഭരണ ഘടന വിരുദ്ധം; അലഹബാദ് കോടതി

വിവാഹത്തിന് മുപ്പത് ദിവസം മുമ്ബ് പരസ്യ നോട്ടീസ് പ്രസിദ്ധീകരിക്കുവാന്‍ നിര്‍ബന്ധിക്കുന്നത് ഭരണ ഘടന വിരുദ്ധമെന്ന് അലഹബാദ് ഹൈ കോടതി. ഇതര മതക്കാരനെ വിവാഹം ചെയ്യാന്‍ തയ്യാറായ പെണ്‍കുട്ടിയെ വീട്ടുകാര്‍ തടങ്കലിലാക്കിയെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെയാണ് അലഹബാദ് ഹൈകോടതിയുടെ പുതിയ വിധി.

മുപ്പത് ദിവസം മുമ്ബ് നോട്ടീസ് പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിക്കുന്നത്, വ്യക്തിയുടെ സ്വകാര്യതക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്ന് കോടതി വിലയിരുത്തി. പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹം കഴിക്കുന്നതിന് 30 ദിവസം മുന്‍പ് രജിസ്റ്റര്‍ ഓഫീസില്‍ പരസ്യമായി വധുവിന്‍റെയും വരന്റെയും ഫോട്ടോയും മേല്‍വിലാസവും ചേര്‍ത്ത നോട്ടീസ് പതിക്കും. ഇത് വ്യക്തികളുടെ സ്വാകര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നാണ് അലാഹബാദ് ഹൈക്കോടതി വിധിച്ചത്.

”ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കുന്നത്, ഓരോ വ്യക്തിയുടെയും സ്വതന്ത്ര സ്വകാര്യ വ്യവഹാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ്. രാഷ്ട്ര- രാഷ്ട്രേതര സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ കൂടാതെ വൈവാഹിക ജീവിതം തെരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ അവകാശത്തെ അത് ഹനിക്കുന്നു” ജസ്റ്റിസ് വിവേക് ചൗധരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *