കര്‍ഷകര്‍ ഒരിക്കലും റിപ്പബ്ലിക് ദിനാഘോഷം നശിപ്പിക്കില്ല; അവരില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പ്രതിരോധമന്ത്രി

ഇന്ത്യയിലെ കര്‍ഷകര്‍ ഒരിക്കലും റിപ്പബ്ലിക് ദിനാഘോഷം നശിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ട്. അവരൊരിക്കലും റിപ്പബ്ലിക് ദിനാഘോഷത്തെ കാര്യസിദ്ധിക്ക് വേണ്ടി നശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നു. ഇപ്പോള്‍ ഒന്നും പ്രവചിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന എട്ടാം ഘട്ട ചര്‍ച്ചയിലും തീരുമാനമാകത്തതോടെ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയമിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം പരിമിതമായി നടത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

കാര്‍ഷിക നിയമങ്ങളെ കുറിച്ച്‌ വിശദമായി പഠിച്ച്‌ പ്രശ്‌നം പരിഹരിക്കാനാണ് സുപ്രീം കോടതി ഇടപെട്ടത്. നിയമം നിരോധിക്കുന്നത് പ്രാവര്‍ത്തികമല്ല. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തില്‍ ഇടപെടുന്നതിന് സുപ്രീം കോടതിക്ക് പരിമിതികളുണ്ട്. നിയമം അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ച്‌ നിര്‍ത്താനാകില്ലെന്നുമാണ് കോടതി പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *