വില നിയന്ത്രണം ഇന്നുമുതല്‍ : കോഴികളെ തമിഴ്നാട്ടിലേയ്ക്ക് തിരികെ കടത്തുന്നു

പാലക്കാട്: സംസ്ഥാനത്ത് ഇറച്ചിക്കോഴികളുടെ ഏകീകൃത വില നിയന്ത്രണം ഇന്നുമുതല്‍. ഇറച്ചിക്കോഴികളെ 87 രൂപയ്ക്ക് വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെ കച്ചവടക്കാര്‍ പ്രതിഷേധവും ശക്തമാക്കി.
ഇന്നലെ അര്‍ധരാത്രി മുതല്‍ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്നാട്ടിലേയ്ക്ക് കടത്തുകയാണ്. കേരളത്തില്‍ 87 രൂപയായി വില ഇന്ന് പ്രാബല്യത്തില്‍ വരുകയും എന്നാല്‍ തമിഴ്നാട്ടില്‍ 110 രൂപ ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോഴികളെ തന്ത്രപരമായി തിരികെ കടത്തുന്നത്. കേരളത്തില്‍ 87 രൂപയ്ക്ക് കോഴികളെ വില്‍ക്കാനാവില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
അതേസമയം കോഴികളെ മാറ്റാന്‍ തടസ്സമില്ലെന്നും എന്നാല്‍ വില നിയന്ത്രണത്തില്‍ ഒരു മാറ്റവുമില്ലെന്നും ധനമന്ത്രി തേമാസ് ഐസക് വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള വില്‍പ്പനയും തടസ്സപ്പെട്ടിരിക്കുകയാണ്. വില നിയന്ത്രണം നടപ്പിലാക്കിയതിനുു പിന്നാലെ മന്ത്രിയുമായി കേരള പൗള്‍ട്രി ഫെഡറേഷന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *