പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

പത്തനംതിട്ടയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ രാത്രി പത്തനംതിട്ട നഗരത്തില്‍ ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തെതുടര്‍ന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകള്‍ സമാധാനപുര്‍ണമാണ്. എന്നാല്‍ സ്വകാര്യ ബസുകള്‍ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. കെഎസ്‌ആര്‍ടിസി ബസുകള്‍ രാവിലെ സര്‍വീസ് നടത്തിയില്ല, ഇപ്പോള്‍ പോലീസ് കാവലില്‍ സര്‍വീസ് നടത്തുന്നുണ്ട്. കടകമ്ബോളങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മലയോരമേഖലയെയാണ് ഹര്‍ത്താല്‍ ബാധിക്കുന്നത്. ജില്ലയിലെങ്ങും പോലീസ് കനത്ത സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് ബിജെപി പ്രതിഷേധ മാര്‍ച്ച്‌ നടത്തും.
പത്തനംതിട്ട വെട്ടിപ്രത്ത് ബിജെപി ഗുരുദക്ഷിണ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ സിഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ലാത്തി വീശീയത്. മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ ഇവാനിയോസ് ഓര്‍മ്മശപ്പരുനാളിനോട് അനുബന്ധിച്ചുള്ള പദയാത്രകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *