ടിപി സെൻകുമാർ ബിജെപിയിലേക്കെന്ന് സൂചന,സുരേഷ് ഗോപിക്കൊപ്പം ജന്മഭൂമി പരിപാടിയിൽ മുൻ ഡിജിപി

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡിജിപിയായി വിരമിച്ച ടിപി സെൻകുമാർ ബിജെപിയിലേക്കെന്ന് സൂചന.ജന്മഭൂമി ദിനപത്രത്തിന്‍റെ പരിപാടിയിൽ അതിഥിയായാണ് ടിപി സെൻകുമാർ പങ്കെടുക്കുന്നത്.സുരേഷ് ഗോപി എംപിയും ചടങ്ങിനുണ്ട്.

ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ച സെൻകുമാറിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു.ഇരുമുന്നണികളുടേയും അ‍ഴിമതി നിറഞ്ഞ ഭരണം കണ്ട സെൻകുമാറിന് നെറികേടുകൾക്ക് നേരെ പോരാടാനുളള അവസരമാണ് ഇതെന്ന് കെ സുരേന്ദ്രൻ വിശദീകരിച്ചിരുന്നു.

ഇതിനോട് പ്രത്യക്ഷത്തിൽ പ്രതികരിച്ചില്ലെങ്കിലും രാഷ്ട്രീയത്തിലിറങ്ങുമോയെന്ന ചോദ്യത്തോട് ഇല്ല എന്നദ്ദേഹം പറഞ്ഞില്ല.രാഷ്ട്രീയം വിലക്കപ്പെട്ട മേഖലയല്ലെന്നും സെൻകുമാർ പറഞ്ഞു.ഇതിനു പിന്നാലെയാണ് സമകാലിക മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ സെൻകുമാർ ആഞ്ഞടിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *