വിയന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്പ്; അക്രമിയെ വെടിവെച്ചു കൊന്നു

imageഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്പ്. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.കവര്‍ച്ചാ ശ്രമത്തിനിടെ സംഭവസ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമി വെടിവെക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു.ബോസ്‌നിയന്‍ പൗരനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Spread the love