കലാഭവന്‍ മണി അവസാനമായി അഭിനയിച്ച തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍


kalabhavan-maniഅന്തരിച്ച നടന്‍ കലാഭവന്‍ മണി ഏറ്റവും ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം പുതുസാ നാന്‍ പിറന്തേന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. മലയാളത്തില്‍ ബാലതാരമായി തിളങ്ങിയ ബിയോണാണ് ചിത്രത്തില്‍ നായകനാകുന്നത്. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കലാഭവന്‍ മണിയെത്തുന്നത്. നരേഷ്, ബെഞ്ചമിന്‍, ഡോ. രമേഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. മജീദ് അബു സംവിധാനം ചെയ്യുന്ന ചിത്രം ഷക്കീര്‍ ജാന്‍ ആണ് നിര്‍മ്മിക്കുന്നത്.




Sharing is Caring