വിയന്ന ഉടമ്ബടി പാകിസ്​താന്‍ ലംഘിച്ചുവെന്ന്​ അന്താരാഷ്​ട്ര നീതിന്യായ കോടതി

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവ്​ കേസില്‍ പാകിസ്​താനെതിരെ വീണ്ടും അന്താരാഷ്​ട്ര നീതിന്യായ കോടതി. പാകിസ്​താന്‍ വിയന്ന ഉടമ്ബടി ലംഘിച്ചുവെന്ന്​ അന്താരാഷ്​ട്ര നീതി ന്യായ കോടതി അധ്യക്ഷന്‍ അബ്​ദുള്‍ലഖ്​വി യൂസഫ്​ പറഞ്ഞു. ഐക്യരാഷ്​ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ്​ ഐ.സി.ജെ അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്​.

വിയന്ന കരാറിലെ ആര്‍ട്ടിക്കള്‍ 36 പാകിസ്​താന്‍ ലംഘിച്ചുവെന്നാണ്​ ഐ.സി.ജെയുടെ വിലയിരുത്തല്‍. കുല്‍ഭൂഷന്‍ ജാദവിന്​ വധശിക്ഷ വിധിച്ച നടപടി പാകിസ്​താന്‍ പുനഃപരിശോധിക്കണമെന്ന്​ അന്താരാഷ്​ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു.

ചാ​ര​നെ​ന്ന്​ ആ​രോ​പി​ച്ചാണ് ഇന്ത്യന്‍ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിനെ (49) പാകിസ്​താന്‍ തടവിലാക്കുന്നത്​ തുടര്‍ന്ന്​ അദ്ദേഹത്തിന്​ വധശിക്ഷ വിധിക്കുകയും ചെയ്​തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *