മലപ്പുറം: “മഹാ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മലപ്പുറം പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം. ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ഇവരെ ക്യാന്പിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്. ഇതിനോടകം മുന്നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
നായരന്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. താന്തോന്നി തുരത്തിലും വെള്ളം കയറി. കടല്‍ക്ഷോഭത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ 15ലേറെ മത്സ്യബന്ധന ബോട്ടുകളും തകര്‍ന്നു. എറണാകുളം തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.














