തിരുവനന്തപുരം: വാളയാറില്‍ മരണപ്പെട്ട ദളിത് സഹോദരിമാരുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അവര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചു. വ്യാഴാഴ്ച രാവിലെ നിയമസഭാ മന്ദിരത്തിലെ ഓഫീസില്‍വച്ചായിരുന്നു കൂടിക്കാഴ്ച.
പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്നും സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി. ഇതിനിടെ വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു














