വിമുക്തഭടന്‍ വെടിയേറ്റു മരിച്ചു


ദല്‍ഹിയിലെ ഗുഡ്ഗാവില്‍ വിമുക്തഭടന്‍ വെടിയേറ്റു മരിച്ചു. അമ്പതുകാരനായ സുഭാഷാണ് മരിച്ചത്. ബാദ്ഷാപുരിലായിരുന്നു സംഭവം.


വീടിനു സമീപത്തെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിനു സമീപം നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ അക്രമി സുഭാഷിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറോളം വെടിയുണ്ടകള്‍ സുഭാഷിന്റെ ശരീരത്തില്‍ തുളച്ചുകയറി. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.




Sharing is Caring