ഖത്തര്‍ ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി

ഖത്തര്‍ ഓപ്പണ്‍ കിരീടത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മുത്തമിട്ടു. ലോക ഒന്നാംനമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ 6-3, 5-7, 6-4. എന്ന സ്‌കോറിനാണ് ജോക്കോവിച്ചിന്റെ ജയം. മുറെയ്ക്ക് എതിരേ ജോക്കോവിച്ച് നേടുന്ന ഇരുപത്തിയഞ്ചാമത്തെ വിജയമാണിത്.

കഴിഞ്ഞവര്‍ഷം മുറെയെ പരാജയപ്പെടുത്തി ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമുയര്‍ത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *