ദല്‍ഹി മെട്രോ സ്റ്റേഷനില്‍ തോക്കുമായിട്ടെത്തിയ യുവാവ് അറസ്റ്റിലായി


ദല്‍ഹി മെട്രോ സ്റ്റേഷനില്‍ നാടന്‍ തോക്കുമായിട്ടെത്തിയ ഒരാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. എം സുരി (30) എന്ന യുവാവിനെ തിലക് നഗറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.


ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇയാളില്‍നിന്നു രണ്ടു ജോടി തിരകളും കംപ്യൂട്ടറുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സുരിനെ സിഐഎസ്എഫ് ദല്‍ഹി പോലീസിനു കൈമാറി. സ്‌ഫോടക വസ്തുകളും തോക്കുകളും ഡല്‍ഹി മെട്രോയില്‍ നിരോധിച്ചിരിക്കുന്നതാണ്.




Sharing is Caring