പെൺകുട്ടികളുടെ ഹയർസെക്കന്‍ഡറി വിഭാഗം കുച്ചിപ്പിടി മത്സരത്തിൽ വിധി നിർണയത്തിൽ അപാകതയുണ്ടെന്ന പരാതിയിൽ 3 പേർക്കെതിരെ വിജിലൻസ് കേസെടുത്തു.രണ്ട് വിധികർത്താകൾക്കും ഒരു നൃത്താധ്യാപകനുമെതിരായാണ് കേസ്.
വിധികർത്താക്കളായ വേദാന്തമൗലി,വിജയ് ശങ്കർ,നൃത്താധ്യാപകൻ അൻസാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ആലപ്പുഴ ജില്ലയിലെ വിദ്യാർത്ഥിനിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസ്.പ്രഥമിക അന്വേഷണത്തിൽ വിധി നിർണയിച്ച അധ്യാപകനെതിരെ തെളിവ് ലഭിച്ചതോടെ വിജിലൻസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.













