ജെല്ലിക്കെട്ട് പ്രക്ഷോഭകരെ ഒ‍ഴിപ്പിക്കാൻ പോലീസ്,ആത്മഹത്യാഭീഷണിയുമായി പ്രക്ഷോഭകർ


ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലുളളവരെ ഒ‍ഴിപ്പിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു.എന്നാൽ കടലിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിനാൽ ഒ‍ഴിപ്പിക്കൽ തത്കാലം നിർത്തി വച്ചിരിക്കുകയാണ്.


സമരം വിജയിച്ചതിനാൽ ഒ‍ഴിഞ്ഞു പോകണമെന്നാണ് പൊലീസിന്‍റെ നിലപാട്.എന്നാൽ പ്രതിഷേധക്കാർ വിസമ്മതിക്കുകയും കടലിന്നടുത്തേക്ക് നീങ്ങുകയും ചെയ്തു.വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.


അതേസമയം ജെല്ലിക്കെട്ട് ബിൽ ഇന്ന് തമി‍ഴ്നാട് നിയമസഭയിൽ അവതരിപ്പിക്കും.നിലവിലെ ഓർഡിനൻസിന് പകരമാണ് ബിൽ.



Sharing is Caring