വാളയാറില്‍ ലോറിസമരത്തിനിടെ ഉണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു

ലോറിസമരത്തിനിടെ ലോറിയ്ക്കു നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു. വാളയാര്‍ ചെക്ക് പോസ്റ്റിനു സമീപം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു കല്ലേറ്. മേട്ടുപ്പാളയം സ്വദേശി മുബാറക്ക്‌ ഭാഷയാണ് മരിച്ചത്. ഡ്രൈവര്‍ക്കും പരിക്കുണ്ട്. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വന്നതാണ് ലോറി.

ചരക്കുലോറി സമരം തുടരുകയാണ്. അതിനിടയില്‍ പച്ചക്കറി ലോറികളും തടഞ്ഞുതുടങ്ങി. തടയുന്നതിനിടയിലായിരുന്നു കല്ലേറ്.

സമരം ിനാലാം ദിവസത്തിലേക്ക‌് കടന്നതോടെ സംസ്ഥാനത്ത‌് ചരക്കുനീക്കം പൂർണമായി സ‌്തംഭിച്ചു. സമരം തുടങ്ങുംമുമ്പ‌് ദൂരദിക്കുകളിൽനിന്ന‌് പുറപ്പെട്ട ചുരുക്കം ലോറികൾ മാത്രമാണ‌് വിവിധ കമ്പോളങ്ങളിൽ എത്തിയത‌്‌.

കോഴിക്കോട‌് വലിയങ്ങാടി, പാളയം പച്ചക്കറി മാർക്കറ്റ‌് തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളിൽ ചെറിയ ലോറികൾ മാത്രമേ എത്തിയുള്ളൂ. വരുംദിനങ്ങളിൽ സമരം ശക്തമാക്കുമെന്ന‌് ലോറി ഓണേഴ‌്സ‌് വെൽഫെയർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ‌് കെ കെ ഹംസ അറിയിച്ചു.

പ്രശ‌്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ മന്ത്രിതലത്തിൽ നടപടിയെടുക്കാത്തതാണ‌് സമരം നീളാൻ കാരണം. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ ലോറി ഉടമകളുടെ സംഘടനയുമായി സെക്രട്ടറിതല ചർച്ചയുണ്ടായെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *