കോഴിക്കോട്​ ഷിഗല്ലെ ബാധിച്ച്‌​ രണ്ടുവയസുകാരന്‍ മരിച്ചു

കോഴിക്കോട്​: പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച്‌​ രണ്ടു വയസുകാരന്‍ മരിച്ചു. അടിവാരം സ്വദേശി ഹര്‍ഷാദി​​െന്‍റ മകന്‍ സിയാനാണ്​ മരിച്ചത്​. വയറിളക്കത്തെ തുടര്‍ന്ന് സിയാനെയും ഇരട്ട സഹോദരനെയും കോഴിക്കോട് മെഡിക്കല്‍കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായി ഇവരില്‍ കുടലിനെ ബാധിക്കുന്ന ഷിഗല്ലെ ബാക്റ്റീയ സ്ഥിരീകരിച്ചത്​.

കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. 2016ല്‍ ഷിഗെല്ല ബാധിച്ച്‌ നാല് കുട്ടികള്‍ മരിച്ചിരുന്നു.
കോളിഫോം ബാക്​ടീരിയ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ എന്ന ബാക്ടീരിയ കുടലില്‍ രോഗം പകര്‍ത്തുന്നത്. രോഗബാധ സംശയിക്കുന്ന പ്രദേശത്തുള്ളവര്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *