ഹിമാചലില്‍ തീപിടുത്തം,​ അഞ്ച് മരണം


ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


മാണ്ഡിയിലെ നെര്‍ചൗക്കില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകള്‍ തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്.




Sharing is Caring