ലോറി സമരം നാലാം ദിവസത്തില്‍; വിപണികളില്‍ പ്രതിസന്ധി

ഓ​ള്‍ ഇ​ന്ത്യ മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ലോ​റി സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലെ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ വി​പ​ണി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ച്ച​ക്ക​റി​യു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും വി​ല കൂ​ടി​യ​തോ​ടെ​യാ​ണ് വി​പ​ണി കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. സ​മ​രം തു​ട​ര്‍​ന്നാ​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന, തേ​ഡ് പാ​ര്‍​ട്ടി ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യം വ​ര്‍​ധ​ന, അ​ശാ​സ്ത്രീ​യ ടോ​ള്‍ പി​രി​വ് എ​ന്നി​വ​യ്ക്കെ​തി​രെ ഓ​ള്‍ ഇ​ന്ത്യ മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു കേ​ര​ള​ത്തി​ലും സ​മ​രം. സം​സ്ഥാ​നാ​ന്ത​ര പെ​ര്‍​മി​റ്റു​ള്ള അ​ര​ല​ക്ഷം ലോ​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 90,000 ലോ​റി​ക​ളാ​ണു കേ​ര​ള​ത്തി​ല്‍ പ​ണി​മു​ട​ക്കു​ന്ന​ത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *