വാര്‍ത്താമേഖലയില്‍ ഗൂഗിള്‍ നേടിയത് 4.7 ബില്യണ്‍ ഡോളര്‍


ഗൂഗിള്‍ വാര്‍ത്താമേഖലയില്‍ നേടിയത് 4.7 ബില്യണ്‍ ഡോളര്‍ . ഒരൊറ്റ വാര്‍ത്ത പോലും സ്വന്തമായി നിര്‍മിക്കാതെ ഗൂഗിള്‍ ഇത്രയും വരുമാനം നേടുന്നത് എന്നതാണ് സത്യം. ഗൂഗിള്‍ ന്യൂസ് ആന്റ് സെര്‍ച്ച്‌ വിഭാഗത്തിലെ വരുമാനമാണിത്. യുഎസിലെ രണ്ടായിരം മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്ന ന്യൂസ് മീഡിയ അലയന്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഗൂഗിളിന്‍െറ ഈ നേട്ടം വ്യക്തമാക്കിയിട്ടുള്ളത്.


ഓണ്‍ലൈന്‍ പരസ്യവരുമാനത്തിന്റെ വലിയൊരു ഭാഗമാണ് ഗൂഗിളിന് ലഭിച്ചത്. പരമ്ബരാഗത മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന പരസ്യവരുമാനമാണ് ഗൂഗിളിന് ലഭിച്ചത്. ഇന്ന് ഗൂഗിളിലെ ട്രെന്റിങ് ആയ കാര്യങ്ങളെ കുറിച്ച്‌ അറിയാന്‍ ആഗ്രഹിക്കുന്നവരില്‍ 40% പേരുടെ ക്ലിക്കും ന്യൂസിനാണ് ലഭിക്കുന്നത്.




Sharing is Caring