എ എന്‍ 32 വിമാനം കാണാതായ സംഭവത്തിൽ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്


ഇറ്റാനാഗര്‍: അരുണാചലില്‍ കാണാതായ വ്യോമസേന വിമാനമായ എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ ബന്ധുക്കളെ എയര്‍ഫോഴ്‌സ് വിഭാഗം ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നു മലയാളികളടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.


ഈ മാസം മൂന്നിന് ഒരു മണിയോടെയാണ് വ്യോമസേന വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം. തെരച്ചിലിനായി വിവിധ സേനവിഭാഗങ്ങളൊടൊപ്പം ഐ.എസ്.ആര്‍.ഓ യുടെ സാറ്റ്‌ലൈറ്റ് സഹായവും തേടിയിരുന്നു. വിമാനത്തിന്റെ സ്ഥലം കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇന്ത്യന്‍ വ്യോമസേന പ്രഖ്യാപിച്ചിരുന്നുവെങ്കിലും യാതൊരു പുരോഗതിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല




Sharing is Caring