ന്യൂഡല്‍ഹി: ആദ്യ കാബിനറ്റ് യോഗത്തില്‍ മന്ത്രിമാര്‍ക്കു നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്ത് ഓഫീസില്‍ എത്തണമെന്നും വീട്ടിലിരുന്നുള്ള ജോലി ഒഴിവാക്കണമെന്നും മന്ത്രിമാരോട് മോദി ആവശ്യശപ്പെട്ടു. ആദ്യമായി മന്ത്രിമാരാകുന്നവര്‍ക്ക് മാര്‍ഗദര്‍ശികളായി പ്രവര്‍ത്തിക്കണമെന്നും മുതിര്‍ന്ന മന്ത്രിമാരോടു മോദി ആവശ്യപ്പെട്ടു.
പ്രവര്‍ത്തകരുമായും എംഎല്‍എമാരുമായും കൂടിക്കാഴ്ച നടത്താന്‍ സമയം കണ്ടെത്തണം. മന്ത്രിമാര്‍ ഒന്പതരയ്ക്കുതന്നെ ഓഫീസില്‍ എത്തണം. കാബിനറ്റ് മന്ത്രിമാര്‍ സഹമന്ത്രിമാരുമായി പ്രധാന ഫയലുകള്‍ പങ്കുവയ്ക്കണം. പാര്‍ലമെന്റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൃത്യസമയത്ത് ഓഫീസില്‍ എത്തിയതുകൊണ്ടു ദിവസേന ചെയ്ത് തീര്‍ക്കേണ്ട ജോലികളുടെ രൂപരേഖ തയാറാക്കാന്‍ തനിക്കു കഴിഞ്ഞെന്നു പറഞ്ഞ മോദി, അഞ്ചു വര്‍ഷത്തേക്കുള്ള അജന്‍ഡ തയാറാക്കാന്‍ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു













