ഏഴ് മണിക്കൂര്‍ ഉറങ്ങിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകും


ഉറക്കക്കുറവ് ഹൃദ്രോഗത്തിന് കാരണമാകുന്നതായാണ് പുതിയ പഠന റിപ്പോര്‍ട്ട്. ദിവസം കുറഞ്ഞത് ഏഴ് മണിക്കൂര്‍ ഉറങ്ങാത്തവരില്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് ജേര്‍ണല്‍ ഓഫ് എക്സ്പെരിമെന്‍റല്‍ ഫിസിയോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗം മൂലമാണ്. അതുകൊണ്ടുതന്നെ സ്ഥരിമായ ഉറക്കമില്ലായ്മ മരണത്തിലേക്ക് വഴിതെളിക്കുമെന്നാണ് പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങാത്തവരില്‍ ഹൃദ്രോഗത്തിന് കാരണമാകുന്നവിധത്തില്‍ മൈക്രോആര്‍എന്‍എ അളവ് കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട് . ഹൃദ്രോഗമില്ലാത്തതും ഉറക്കക്കുറവുള്ളതുമായ മധ്യവയസ്ക്കരെയാണ് പഠനവിധേയമാക്കിയത്. സ്ഥിരമായ ഉറക്കക്കുറവ് ആറുമാസത്തിനകം ഹൃദ്രോഗത്തിലേക്ക് എത്തിക്കുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. പ്രൊഫസര്‍ ജാമി ഹിജ്മാന്‍സിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.




Sharing is Caring