വായില്‍ തോന്നിയത് എഴുതിപ്പിടിപ്പിക്കരുത്; മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു ഭുവനേശ്വര്‍ കുമാര്‍

ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യമില്ലെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇത്തരം വാര്‍ത്തകള്‍ ചില കോണുകളില്‍ നിന്നുള്ള സൃഷ്ടിയാമെന്നും മാധ്യമങ്ങള്‍ പരിശോധിക്കാതെ കേട്ടത് പകര്‍ത്തിയെഴുതുകയാണെന്നും ഭുവി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഭുവനേശ്വറിനു താല്‍പര്യമിലെന്നും ടെസ്റ്റില്‍ നിന്നു വിരമിക്കാന്‍ താരം ഒരുങ്ങുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിനെതിരേ അതിരൂക്ഷമായ ഭാഷയിലാണ് ട്വിറ്ററിലൂടെ ഭുവ വിമര്‍ശനം നടത്തിയത്. ”ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന വാര്‍ത്തകള്‍ കണ്ടു. അതിനു വ്യക്തത വരുത്തുകയാണ്… ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും കളിക്കാന്‍ ഞാന്‍ എപ്പോഴും തയാറാണ്. ടീം സെലക്ഷന്‍ നോക്കിയല്ല തയാറെടുപ്പുകള്‍. അത് ഇനിയും തുടരും. വിവിധ ”സ്രോതസുകളെ” ഉദ്ധരിച്ച് നിങ്ങള്‍ തോന്നിയതു പോലെ എഴുതിപ്പിടിപ്പിക്കരുത്” -ഭുവി ട്വീറ്റ് ചെയ്തു.

2018-ലെ ദക്ഷഇണാഫ്രിക്കന്‍ പര്യടനത്തിലാണ് ഭുവി അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്. അവസാന മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചും ഭുവിയായിരുന്നു. പിന്നീട് ടെസ്റ്റ് ടീമില്‍ ഇടംപിടിക്കാത്തതിനേത്തുടര്‍ന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇന്ത്യക്ക് വേണ്ടി 21 ടെസ്റ്റ് മത്സരങ്ങളാണ് ഭുവനേശ്വര്‍ കളിച്ചിട്ടുള്ളത്. 63 വിക്കറ്റുകളും നേടിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *