‘ആര്‍ക്കറിയാം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു; നാളെ മുതല്‍ നീസ്ട്രീമില്‍ കാണാം


ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ആര്‍ക്കറിയാമിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്ത നീസ്ട്രീം എന്ന പ്ലാറ്റ്‌ഫോമിലാണ് ചിത്രം എത്തുന്നത്. മെയ് 17 തിങ്കളാഴ്ച്ച പ്രദര്‍ശനം ആരംഭിക്കുന്നതാണ്. നീസ്ട്രീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.


ആര്‍ക്കറിയാം ഏപ്രില്‍ ഒന്നിനാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. കൊവിഡ് പ്രതിസന്ധി കാരണം എല്ലാ പ്രേക്ഷകര്‍ക്കും ചിത്രം കാണാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ തിയറ്ററുകള്‍ അടക്കുകയും ചെയ്തു. ഒടിടി റിലീസിലൂടെ ചിത്രം കാണാത്തവര്‍ക്കും കാണാന്‍ സാധിക്കും.

online news portal

പ്രമുഖ ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച ചിത്രമാണ് ആര്‍ക്കറിയാം. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പാര്‍വ്വതി തിരുവോത്തും, ഷറഫുദ്ധീനും ഷേര്‍ളിയും റോയിയുമായാണ് ചിത്രത്തില്‍ എത്തുന്നത്. ബിജു മേനോന്‍ റിട്ടയര്‍ ചെയ്ത കണക്ക് മാഷാണ്. 72 വയസുള്ള ഇട്ട്യേവര എന്ന കഥാപാത്രമാണ് ബിജു മേനോന്റേത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ലുക്കാണ് ബിജു മേനോന് ചിത്രത്തിലുള്ളത്.



Sharing is Caring