വാക്‌സിന്‍ വിതരണത്തിലൂടെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു: ആരോഗ്യമന്ത്രി

വാക്‌സിന്‍ വിതരണത്തിലൂടെ സാംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. വാക്സിന്‍ സ്വീകരിക്കുന്നതിന് ഭയത്തിന്റെ ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിച്ചാലും നിലവിലെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടരണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഈ മാസം 16 ന് തന്നെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാകും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാനം പൂര്‍ണ സജ്ജമാണ്. മുന്‍ഗണന പട്ടികയിലുള്ളവര്‍ക്കായിക്കും വാക്സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണനയെന്നും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലും, 28 ദിവസം കഴിഞ്ഞുള്ള രണ്ടാം ഡോസും നിര്‍ബന്ധമാണ്. ഭയപ്പെടേണ്ട തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്‌സിന് ഇല്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിനുള്ള കൊവിഡ് വാക്‌സിന്‍ ഇന്നലെ തന്നെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേയ്ക്ക് എത്തിച്ചിരുന്നു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ശില്പശാലയും സംഘടിപ്പിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *