രാജ്യതലസ്ഥാനത്ത് 10, 12 ക്ലാസുകള്‍ ജനുവരി 18 മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രാക്ടിക്കല്‍ വര്‍ക്കുകള്‍ക്കും പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കും വേണ്ടിയാണ് 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടി സ്കൂളുകള്‍ തുറക്കുന്നത്. അതേസമയം, സ്കൂളില്‍ എത്തുന്നതിന് കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാണ്. സ്കുളിലെത്താന്‍ ആരെയും നിര്ബന്ധിക്കില്ല. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സൂക്ഷിക്കും. എന്നാല്‍ അത് ഹാജര്‍ ആയി പരിഗണിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
FLASHNEWS