വര്‍ഗീയ സംഘര്‍ഷങ്ങളില്‍ യു.പിയും കര്‍ണാടകയും മുന്നിലെന്ന്​

2017ലെ ആദ്യ അഞ്ചു മാസങ്ങളിലെ കണക്കു പ്രകാരം രാജ്യത്ത്​ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശും കര്‍ണാടകയും മുന്നിലെന്ന്​ ലോക്​സഭയുടെ രേഖാമൂലമുള്ള മറുപടി. ഇൗ കാലയളവില്‍ രാജ്യത്ത്​ നടന്ന 300 വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 60 എണ്ണം ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും 36 എണ്ണം കോണ്‍ഗ്രസി​​​െന്‍റ കര്‍ണാടകയിലുമാണ്​ നടന്നത്​. യു.പിയെ കൂടാതെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്​ഥാനങ്ങളും കണക്കില്‍ മുമ്ബിലാണ്​.

മധ്യപ്രദേശ്​ (29), രാജസ്​ഥാന്‍ (27), ബിഹാര്‍ (23), ഗുജറാത്ത്​ (20), മഹാരാഷ്​ട്ര (20) എന്നിങ്ങനെയാണ്​ കണക്ക്​. കേരളത്തെ സംഘര്‍ഷമേഖലയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ്​ കണക്കുകള്‍ പുറത്തുവന്നത്​. എന്നാല്‍, കര്‍ണാടകയു​െട കണക്കില്‍ സംശയമുണ്ടെന്നും താന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ സംസ്​ഥാനത്ത്​ 36 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടില്ലെന്നും മുന്‍ ആഭ്യന്തര മന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ജി. പരമേശ്വര ചൂണ്ടിക്കാട്ടി. കര്‍ണാടകയെ രണ്ടാം സ്​ഥാനത്ത്​ പ്രതിഷ്​ഠിക്കാന്‍ ഗൂഢമായ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.

രണ്ടു പേരുടെ മരണത്തിനിടയാക്കിയ രണ്ടോ മൂന്നോ സംഘര്‍ഷങ്ങള്‍ മാത്രമാണ്​ നടന്നത്​. അവയാക​െട്ട ദക്ഷിണ കന്നടയിലെ തീരദേശ ബെല്‍റ്റില്‍ മാത്രമാണ്​ നടന്നതും. എന്തടിസ്​ഥാനത്തിലാണ്​ കേന്ദ്രം ഇത്തരമൊരു കണക്ക്​ കര്‍ണാടകയുടെ മേല്‍ ചാര്‍ത്തുന്നതെന്ന്​ മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *