മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച ആരാധകര്‍ക്ക് താക്കീതുമായി വിജയ്


താന്‍ അഭിനയിച്ച സിനിമ മോശമായിരുന്നെന്ന് അഭിപ്രായപ്പെട്ട മാധ്യമപ്രവര്‍ത്തകയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആരാധകര്‍ക്ക് താക്കീതുമായി നടന്‍ വിജയ്.


സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണ് താന്‍. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ആരും നടത്താന്‍ പാടില്ല. തന്റെ സിനിമകളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട് -വിജയ് പറഞ്ഞു.


വിജയ് നായകനായ സുര എന്ന ചിത്രം മോശമായിരുന്നെന്ന് അഭിപ്രായപ്പെട്ടതിന്റെ പേരില്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് മിനിറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ധന്യാരാജേന്ദ്രനെതിരേയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിയും അസഭ്യവര്‍ഷവുമുണ്ടായത്.
ഇതിനെതിരേ ഇവര്‍ ചെന്നൈ സിറ്റി പോലീസിന് പരാതി നല്‍കിയിരുന്നു. ധന്യയെ അധിക്ഷേപിച്ചതില്‍ ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്‍, ബി.ജെ.പി. സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ എന്നിവര്‍ പ്രതിഷേധിച്ചു.



Sharing is Caring