വയനാട് സ്വദേശിയായ 28 കാരിയെ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയാണ് യുവതി. രോഗം സ്ഥിരീകരിക്കുന്നതിനായി യുവതിയുടെ തൊണ്ടയില്‍നിന്ന് സ്രവം എടുത്തിട്ടുണ്ട്. രോഗിയുടെ വീട്ടിലുള്ളവര്‍ക്ക് പ്രതിരോധ ഗുളികകള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.













