തുര്‍ക്കിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍: സുഷമ സ്വരാജ്


തുര്‍ക്കിയില്‍ ലോക സ്‌കൂള്‍ കായികമേളയ്ക്ക് എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികളും അവര്‍ക്കൊപ്പമുള്ള ഉദ്യോഗസ്ഥരും സുരക്ഷിതരെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രി വിവരം അറിയിച്ചത്. 148 വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരുമാണ് ലോക സ്‌കൂള്‍ കായികമേളയ്ക്കായി ഇന്ത്യയില്‍ നിന്ന്തുര്‍ക്കിയിലേക്ക് പോയിരിക്കുന്നത്. ‘തുര്‍ക്കിയിലെ ട്രാബ്‌സണിലാണ് ഇവരുള്ളത്. മത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു’. ജൂലൈ 18-ന് അവര്‍ മടങ്ങുമെന്നും സുഷമഅറിയിച്ചു.




Sharing is Caring