പാക് മോഡല്‍ ഖന്ദീല്‍ ബലോച്ചിന്റെ മരണത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മോഡല്‍ രാഖി സാവന്ത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പഠിക്കണമെന്ന് രാഖി സാവന്ദ് പറഞ്ഞു. ബലോചിന്റെ കൊലായളിക്ക് കഠിനമായ ശിക്ഷ നല്‍കണം. പാകിസ്താനിലെ പുരുഷാധിപത്യ സമൂഹത്തെ ഒന്നാകെ അപലപിക്കുന്നുവെന്നും രാഖി പറഞ്ഞു.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതില്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിമാനിക്കുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കും മറ്റുമായി നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും രാഖി സാവന്ത് പറഞ്ഞു.













