വട്ടിയൂര്‍ക്കാവില്‍ ‘മേയര്‍ ബ്രോ’യുടെ അട്ടിമറി വിജയം

തിരുവനന്തപുരം: സാമുദായിക വോട്ടുകള്‍ ഏറെ ചര്‍ച്ചയായ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥി വി.കെ പ്രശാന്തിന് അട്ടിമറി വിജയം. യു.ഡി.എഫ് കോട്ട തകര്‍ത്ത്​ 14,465 വോട്ടി​​െന്‍റ ഭൂരിപക്ഷത്തോടെയാണ്​ തിരുവനന്തപുരം മേയര്‍ കൂടിയായ പ്രശാന്ത് ജയിച്ചുകയറിയത്​. 54830 വോട്ടുകളാണ് വി. കെ പ്രശാന്ത് നേടിയത്.

യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍ 40365 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്.സുരേഷ് 27453 വോട്ടുകളും നേടി.

വോട്ടെണ്ണലി​​െന്‍റ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ ‘മേയര്‍ ബ്രോ’ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല. ജാതി-സമുദായ വോട്ടുകള്‍ ഏകോപിപ്പിക്കാനുള്ള കോണ്‍ഗ്രസി​​െന്‍റ ശ്രമവും എന്‍.എസ്​.എസി​​െന്‍റ പ്രത്യക്ഷ പിന്തുണയും വിജയത്തി​ന്​ തുണച്ചില്ല.
ജാതിയും സമുദായവും പറഞ്ഞ്​ കോണ്‍ഗ്രസും​ ശ​ബ​രി​മ​ല​യും ആ​ചാ​ര​സം​ര​ക്ഷ​ണ​വും അ​ഴി​മ​തി​യു​മെ​ല്ലാം ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​ ബി.​ജെ.​പിയും കളത്തിലിറങ്ങിയെങ്കിലും യു​വ​ത്വ​ത്തി​ന്​ വോ​െ​ട്ട​ന്ന എ​ല്‍.​ഡി.​എ​ഫ്​ പ്ര​ചാ​ര​ണത്തിനും സ്ഥാനാര്‍ഥി വി.കെ പ്രശാന്തി​​െന്‍റ വ്യക്തിപ്രഭാവത്തിനും മുന്നില്‍ ഫലം കണ്ടില്ല.

2019ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ വി.കെ പ്രശാന്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ഥിക്ക് യുവാക്കള്‍ക്കിടയില്‍ മികച്ച പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. അവസാനഘട്ടത്തില്‍ സമുദായ വോട്ടുകളുടെ പേരില്‍ യു.ഡി.എഫ്​ വിവാദത്തിലായതും ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകളും വി.കെ പ്രശാന്തിന് ഗുണം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *